PathanamthittaKeralaNattuvarthaLatest NewsNews

ചീരപ്പന്‍ചിറ അയ്യപ്പ ചരിത്രത്തിന്റെ ഭാഗം, അവരെ അപമാനിക്കുന്ന അഭിപ്രായങ്ങൾ ദൗര്‍ഭാഗ്യകരം: രാഹുല്‍ ഈശ്വര്‍

കോടതിയുടേയോ അല്ലെങ്കില്‍ ദേവസവം ബെഞ്ചിന്റേയോ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടതെന്ന് രാഹുല്‍

കൊച്ചി : ശബരിമലയെ സംബന്ധിച്ച ചെമ്പോല വിഷയത്തില്‍ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ശ്രീ അയ്യപ്പ ധര്‍മ്മ സേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. അതിനാല്‍ കോടതിയുടേയോ അല്ലെങ്കില്‍ ദേവസവം ബെഞ്ചിന്റേയോ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ശബരിമലയുടെ ചെമ്പോല തിട്ടൂരമെന്ന് അവകാശപ്പെടുന്ന രേഖ സംബന്ധിച്ച്‌ ചരിത്രകാരനായ രാഘവവാര്യര്‍ പറഞ്ഞ ആഖ്യാനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്ലാവര്‍ക്കും ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. സഹിന്‍ ആന്റണി വിഷയത്തില്‍ സ്ഥാപിത താത്പ്പര്യങ്ങള്‍ വെച്ചാണ് വ്യാഖ്യാനങ്ങളും വാര്‍ത്തകളും നല്‍കിയിരിക്കുന്നത്. ചെമ്ബോല തിട്ടൂരത്തില്‍ സഹിന്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ചമച്ചതാണെന്നാണ് വ്യക്തമാകുന്നത്. ശബരിമല കേസ് സുപ്രീംകോടതിയില്‍ ഒരു സുപ്രധാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചരിത്ര പണ്ഡിതരെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം ഈ വിഷയത്തില്‍ നമുക്ക് ആവശ്യമാണ്’- രാഹുൽ വ്യക്തമാക്കി

read also: അവിഹിതം മറയ്ക്കാൻ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ചീരപ്പന്‍ചിറ, ശബരിമലയോട് അഭേദ്യമായ ബന്ധമുള്ളതും ചരിത്രത്തില്‍ വലിയ സ്ഥാനവുമുള്ള കുടുംബമാണെന്നും രാഹുൽ പറഞ്ഞു. അയ്യപ്പന്‍ കളരി പഠിച്ചത് ഇവിടെ നിന്നാണ്. അതിനാല്‍ ഗുരു സ്ഥാനീയരാണ്. ആ കുടുംബം അയ്യപ്പ ചരിത്രത്തിന്റെ ഭാഗമാണ്. അവരെ അപമാനിക്കുന്ന വിധത്തില്‍ അഭിപ്രായം പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും’ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button