KeralaLatest NewsNews

തുടര്‍ച്ചയായി നിയമസഭയിൽ വരാതെ പി.വി അന്‍വർ: രാജിവയ്ക്കണമെന്ന് വി ഡി സതീശൻ

നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്

തിരുവനന്തപുരം : നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാത്ത നിലമ്പൂർ എംഎൽഎ പി.വി. അന്‍വറിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഇങ്ങനെയെങ്കിൽ അന്‍വര്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്നും വി ഡി സതീശൻ പറഞ്ഞു.

‘അൻവർ സഭയിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവെച്ച് പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം. എന്നാൽ, ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണേൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ അൻവറാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ എൽഡിഎഫ് ഒരു
നിലപാട് എടുക്കണം. നിയമസഭ ചട്ടപ്രകാരവും ഭരണഘടനയും അനുസരിച്ച് ഈ വിഷയത്തിൽ പ്രതിപക്ഷം നീങ്ങും. വേണ്ട നടപടികൾ കൃത്യസമയത്ത് തുടങ്ങും’- വി ഡി സതീശൻ പറഞ്ഞു.

Read Also  :  ലഖിംപൂര്‍ സംഭവം: ഒരുവീഡിയോ കൊണ്ട് കുറ്റവാളിയെ സ്ഥിരീകരിക്കാനാവില്ല, വീഡിയോയില്‍ കര്‍ഷകര്‍ വാഹനത്തിന് നേരെ കല്ലെറിയുന്നു

ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്. ഈ ചട്ടം നിയമസഭയിൽ അൻവറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button