ThiruvananthapuramKeralaLatest NewsNews

ബിവറേജസ് ഷോപ്പുകളുടെ പ്രവർത്തന സമയം പുതുക്കി: ഉത്തരവ് പുനഃ പരിശോധിക്കാനും സാധ്യത

 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചു. ബെവ്‌കോ മദ്യവില്‍പനശാലകള്‍ വെള്ളിയാഴ്ച മുതല്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കും.

നിലവിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ബെവ്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. കോവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും.

സ്ത്രീകൾ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബവ്കോയെന്നും യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഉത്തരവ് ഉത്തരവ് പു:നപരിശോധിക്കണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശിശുകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ബാറുകളില്‍ ഇരുന്ന് കഴിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button