Latest NewsNewsIndia

ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ: നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഈ മാസം 15 വരെ നീളും

ന്യൂഡല്‍ഹി: നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍. ജഗത് ജനനിയെ ആരാധിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഈ നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ’ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശംസകള്‍ അറിയിച്ചത്. കൂടാതെ ദുര്‍ഗാദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു. ശൈലപുത്രി ദേവിയെ സ്തുതിക്കുന്ന ഒരു ശ്ലോകവും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ രീതിയിലാണ് നവരാത്രി ആഘോഷം നടത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ ഈ മാസം 15 വരെ നീളും. 13ന് ആണ് അഷ്ടമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button