KeralaLatest NewsNewsCrime

സംസ്ഥാനത്ത് നടരാജ വിഗ്രഹം ഒളിപ്പിച്ച് കടത്താൻ ശ്രമം: 2 പേർ പിടിയിൽ

ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് പൊലീസ് കരുതുന്നത്

തിരുവനന്തപുരം : നടരാജ വിഗ്രഹം കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഉച്ചക്കട സ്വദേശികളെ പിടികൂടിയത്. 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമിച്ച നടരാജ വിഗ്രഹമാണ് ഇവരിൽ നിന്നും പിടികൂടിയത്.

ഡൽഹിയിൽ നിർമിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നും  ആറാലുംമൂട് സ്വദേശികളായ രണ്ട് പേർ 40000 രൂപക്ക് വാങ്ങി. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.

Read Also  :  ലോറിയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം : 9 പേരുടെ ജീവന്‍ പൊലിഞ്ഞു, 27 പേര്‍ക്ക് പരിക്ക്

ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് കരുതുന്നത്. പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. തൊണ്ടി മുതൽ എന്ന നിലയിൽ വിഗ്രഹം കോടതിയിൽ ഹാജരാക്കി. ഇതിന്റെ കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button