Latest NewsNewsIndia

ഐസ്ക്രീം ഇനി ചില്ലറക്കാരനല്ല, തൊട്ടാൽ പൊള്ളും: ഉയര്‍ന്ന ജിഎസ്ടി നിര്‍ദേശിച്ച് ധനമന്ത്രാലയം

 

ഡൽഹി : പഴയ ഓര്‍മയില്‍ പാര്‍ലറുകളില്‍ കയറി ഐസ്‌ക്രീം കഴിക്കുന്നതിനു മുമ്പ് വിലയൊന്ന് നോക്കുന്നതു നന്നായിരിക്കും. ഹോട്ടലിനകത്തോ പുറത്തോ വില്‍ക്കുന്നുവെന്ന് നോക്കാതെ ഐസ് ക്രീമിന് ഉയര്‍ന്ന ജി എസ് ടി നിര്‍ദേശിച്ച് ധനമന്ത്രാലയം.

പാര്‍ലറുകളിലെ ഐസ്‌ക്രീമുകള്‍ റെസ്റ്റോറന്റുകളില്‍ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണം പോലെയല്ലെന്നും, നിര്‍മ്മിക്കുന്ന വസ്തുവാണെന്നും അതിനാല്‍ തന്നെ 18 ശതമാനം നികുതി ബാധകമാണെന്നുമാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

റസ്റ്റൊറന്റില്‍ ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്‌തെടുക്കുന്നത് പോലെ അല്ല ഐസ്‌ക്രീം. മറ്റെവിടയോ ഉണ്ടാക്കി കൊണ്ടുവരുന്നതാണ്. ഇത് അവിടെ നിര്‍മാതാക്കള്‍ വിതരണം ചെയ്യുന്നത് ഒരു ഉത്പന്നം എന്ന നിലയ്ക്കാണ്. സേവനം എന്ന നിലയിലല്ല. അതുകൊണ്ട് റസ്റ്റൊറന്റിന് ബാധകമായ നികുതി ഇതിന് അനുയോജ്യമല്ല- മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം, ക്ലൗഡ് കിച്ചണ്‍/സെന്‍ട്രല്‍ കിച്ചണ്‍ എന്നിവ വഴി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന സേവനങ്ങള്‍ റെസ്റ്റോറന്റ് സര്‍വീസിന്റെ പരിധിയില്‍ വരുമെന്നും ഇന്‍പുട് നികുതി ക്രെഡിറ്റ് ഇല്ലാതെ തന്നെ അഞ്ചു ശതമാനം നികുതി ആകര്‍ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനുള്ള ടേക്ക് എവേ സേവനങ്ങളും ഡോര്‍ ഡെലിവറി സേവനങ്ങളും റെസ്റ്റോറന്റ് സേവനമായി കണക്കാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button