KeralaLatest NewsNews

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ദുബായ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു . നിലവില്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. അതുകൊണ്ടു തന്നെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രവാസികള്‍ക്ക് ഇപ്പോള്‍ മികച്ച നിരക്കാണ് ലഭിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് ധനകാര്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് . ഇന്ധന വില ഉയര്‍ന്നതും യുഎസ് ബോണ്ടുകള്‍ നില മെച്ചപ്പെടുത്തിയതും ഡോളര്‍ ശക്തിപ്രാപിച്ചതുമൊക്കെയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. വെള്ളിയാഴ്ച ഡോളറിനെതിരെ 74.98 എന്ന നിലയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം.

Read Also : താലിബാന്‍ ആശയങ്ങളോട് ചേർന്ന് ഇറാൻ: പരസ്യചിത്രങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കി പുതിയ സെന്‍സര്‍ഷിപ്പ് നിയമം

ഇക്കാരണത്താല്‍ ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. യുഎഇ ദിര്‍ഹത്തിന് 20.41 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി റിയാലിന് 19.99 രൂപയും ഒമാന്‍ റിയാലിന് 195.02 രൂപയുമാണ് നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 199.43 രൂപയും കുവൈറ്റ് ദിനാറിന് 248.62 രൂപയും ഖത്തര്‍ റിയാലിന് 20.60 രൂപയുമാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button