Latest NewsNewsIndia

വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടി

മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ജൂണില്‍ കബളിപ്പിച്ചെടുത്തത്.

ന്യൂഡൽഹി: സൗദി മലയാളികളും വിമാന ടിക്കറ്റ് തട്ടിപ്പിനിരയായതായി റിപ്പോർട്ട്. കുവൈത്തിലേക്കുള്ള വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് കണ്ടെത്തൽ. മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ജൂണില്‍ കബളിപ്പിച്ചെടുത്തത്. ഡല്‍ഹി ആസ്ഥാനമായ മര്‍ഹബ ട്രാവല്‍ ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. സൗദിയിലേക്ക് വിമാനടിക്കറ്റും രണ്ടാഴ്ചത്തെ ഭക്ഷണം അടക്കം ക്വാറന്‍റീന്‍ സൗകര്യവും. തുക ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരം രൂപ. ഡല്‍ഹിയിലുള്ള മര്‍ഹബ ട്രാവല്‍ ഏജന്‍സി ഉടമയെന്ന പേരില്‍ ബന്ധപ്പെട്ടത് മുഹമ്മദ് ഹാഷിം.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

അഞ്ചുമാസമായി നാട്ടില്‍ കുടുങ്ങിയ പി.എം റിയാസ് മൂന്നുതവണയായി പറഞ്ഞ തുക മുഴുവന്‍ അക്കൗണ്ടിലിട്ടു. റിയാസിന്റെ സുഹൃത്തുക്കളായ വിപിന്‍ ഒന്നരലക്ഷം രൂപയും അഗ്നല്‍ ജോസഫ് എണ്‍പത്തിയയ്യായിരം രൂപയും കൊടുത്തു. വിമാനമുണ്ടെന്ന് പറഞ്ഞ ജൂണ്‍ പതിനാലിന് തലേദിവസം ഏജന്‍സിക്കാരന്‍ മൊബൈല്‍ സ്വിച്ച്‍ ഓഫ് ചെയ്തു കുവൈത്തിലേക്കുള്ള വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടി. മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ജൂണില്‍ കബളിപ്പിച്ചെടുത്തത്.

ഡല്‍ഹി ആസ്ഥാനമായ മര്‍ഹബ ട്രാവല്‍ ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. സൗദിയിലേക്ക് വിമാനടിക്കറ്റും രണ്ടാഴ്ചത്തെ ഭക്ഷണം അടക്കം ക്വാറന്‍റീന്‍ സൗകര്യവും. തുക ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരം രൂപ. ഡല്‍ഹിയിലുള്ള മര്‍ഹബ ട്രാവല്‍ ഏജന്‍സി ഉടമയെന്ന പേരില്‍ ബന്ധപ്പെട്ടത് മുഹമ്മദ് ഹാഷിം. അഞ്ചുമാസമായി നാട്ടില്‍ കുടുങ്ങിയ പി.എം റിയാസ് മൂന്നുതവണയായി പറഞ്ഞ തുക മുഴുവന്‍ അക്കൗണ്ടിലിട്ടു. റിയാസിന്റ സുഹൃത്തുക്കളായ വിപിന്‍ ഒന്നരലക്ഷം രൂപയും അഗ്നല്‍ ജോസഫ് എണ്‍പത്തിയയ്യായിരം രൂപയും കൊടുത്തു. വിമാനമുണ്ടെന്ന് പറഞ്ഞ ജൂണ്‍ പതിനാലിന് തലേദിവസം ഏജന്‍സിക്കാരന്‍ മൊബൈല്‍ സ്വിച്ച്‍ ഓഫ് ചെയ്തു.

shortlink

Post Your Comments


Back to top button