Latest NewsNewsInternational

കാമുകിയുടെ ഹൈഹീൽ ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞു, കേസുകൊടുത്ത് കാമുകൻ: വിചാരണയ്ക്കിടെ ഇരുവരും വിവാഹിതരായി!

ഹൈഹീൽ ചെരുപ്പിൽ തട്ടി വീണ് കാലൊടിഞ്ഞ കാമുകൻ കാമുകിക്കെതിരെ പരാതി നൽകി. വിചാരണയ്ക്കിടെ വാദിയും പ്രതിയും വിവാഹിതരായി. അമേരിക്കയിലെ ഒഹായിയോയിലാണ് വിചിത്രമായ സംഭവം നടന്നത്. ജോണ്‍ വാള്‍വേര്‍ത്ത് എന്ന യുവാവ് ആണ് തന്റെ കാമുകിക്കെതിരെ പരാതി നൽകിയത്. 2018 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ചെരുപ്പ് അലക്ഷ്യമായി ഇട്ടതിനെ തുടർന്ന് യുവാവ് ഇതിൽ തട്ടി വീണു. ഒപ്പം കാലൊടിയുകയും ചെയ്തു. വീടിന്റെ കോണിപ്പടിയില്‍ നിന്ന് താഴേക്കായിരുന്നു യുവാവ് വീണത്. ഇതോടെയാണ് ഇയാൾ കാമുകിയായ ജൂഡി ഖൗരിയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. വീഴ്ച കൊണ്ട് ശാരീരിക ക്ഷതം മാത്രമല്ലെന്നും, സാമ്പത്തിക നഷ്ടം ഉണ്ടായെന്നും യുവാവ് പരാതിയിൽ ആരോപിച്ചിരുന്നു. ആശുപത്രിയിലെയും മരുന്നിന്റെയും ബില്ലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം തന്റെ വാദം ഉന്നയിച്ചിരിക്കുന്നത്.

14 ലക്ഷം രൂപ കാമുകി തനിക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു യുവാവിന്റെ ആരോപണം. മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് കേസില്‍ വാദം കേട്ടത്. വിചാരണക്ക് ശേഷം, ഇവര്‍ ജോണിന്റെ പരാതി തള്ളിക്കളയുകയും ചെയ്തിരുന്നു. അഭിഭാഷകരെ പോലും അമ്പരപ്പിച്ച് കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരുന്ന വേളയില്‍ ഇരുവരും 2019 ഏപ്രിലില്‍ വിവാഹിതരായി.

shortlink

Related Articles

Post Your Comments


Back to top button