Latest NewsUAENewsInternationalGulf

ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് യുഎഇയിൽ

ദുബായ്: ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് ഡോ ആരിഫ് ആൽവി യുഎഇയിൽ. എക്‌സ്‌പോ 2020 വേദിയിലെ പാകിസ്താൻ പവലിയൻ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. യുഎഇയിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

Read Also: വാട്‌സ്ആപ്പില്‍ മുഴുവന്‍ ഫുട്‌ബോളിന്റെ വിവരങ്ങള്‍, ഫുട്‌ബോള്‍ എന്നത് വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷ

യുഎഇയിലെ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമിയാണ് പാകിസ്താൻ പ്രസിഡന്റിനെ സ്വീകരിച്ചത്. സന്ദർശനത്തിനിടെ യുഎഇയിലെ വ്യവസായികൾ, സംരംഭകർ, വിവര സാങ്കേതിക കമ്പനികളുടെ മുതിർന്ന പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുഎഇയിലെ പാകിസ്താൻ സമുദായത്തിലെ അംഗങ്ങളുമായും അദ്ദേഹം സംവദിക്കും.

പാകിസ്താനും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ച് 50 വർഷങ്ങൾ പിന്നിടുമ്പോഴാണ് പ്രസിഡന്റ് ആൽവിയുടെ സന്ദർശനം. മിഡിൽ ഈസ്റ്റിലെ പാകിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും നിക്ഷേപ സ്രോതസുമാണ് യുഎഇ.

Read Also: 2022നിയമസഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിന് പുറമെ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തുടര്‍ഭരണമെന്ന് സര്‍വേറിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button