Latest NewsUAENewsInternationalGulf

30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിക്കും: കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ

അബുദാബി: മൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനൊരുങ്ങി യുഎഇ. നെറ്റ്‌സീറോ 2050 എന്ന പദ്ധതിയാണ് യുഎഇ ഇതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ലോക രാജ്യങ്ങളെല്ലാം പ്രശംസ അറിയിച്ചു. ശുദ്ധ, പുനരുൽപാദന ഊർജ സ്രോതസ്സുകളിൽ 30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിച്ചാണ് യുഎഇ കാർബൺ രഹിത രാജ്യം എന്ന ലക്ഷ്യം നേടാൻ ഒരുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ലോക രാജ്യങ്ങൾക്കൊപ്പം യുഎഇയുടെ പങ്ക് നിർവഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

Read Also: കടുവയെ പിടിച്ച കിടുവ, ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചെന്ന് മോന്‍സണ്‍

പദ്ധതി യുഎഇയുടെയും ജനങ്ങളുടെയും ദീർഘവീക്ഷണമാണ് പ്രതിഫലിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം മനസ്സിലാക്കി അതിജീവനത്തിന് അനുകൂല സാഹചര്യം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

യുഎഇയുടെ തീരുമാനത്തെ അമേരിക്ക പ്രശംസിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരായ ആഗോള പോരാട്ടങ്ങൾക്ക് ശക്തിയേകുന്ന യുഎഇയുടെ പ്രഖ്യാപനം മറ്റ് രാജ്യങ്ങൾക്കു മാതൃകയാണെന്ന് അമേരിക്കയുടെ പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോൺ കെറി വ്യക്തമാക്കിയിരുന്നു.

Read Also: പാവത്തിനെ ട്രോളരുത്, പാര്‍ട്ടി ഓഫീസില്‍ ചൈനയുടെ മാപ്പ് തൂക്കി വെച്ചാല്‍ 35 എന്നൊക്കെ പറയും: സി ആർ പ്രഫുൽ കൃഷ്ണൻ

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാരികും യുഎഇയുടെ തീരുമാനം സ്വാഗതം ചെയ്തു. സൗദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളും യുഎഇയ്ക്ക് പ്രശംസ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button