UAELatest NewsNewsInternationalGulf

നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും നശിപ്പിച്ചാൽ കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: നിരീക്ഷണ ക്യാമറകളും സൈൻ ബോർഡുകളും മനപൂർവ്വം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കും. ആവശ്യമായ യന്ത്രങ്ങൾ, ഉപകരണങ്ങൾ, സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുക, തകർക്കുക, നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും.

Read Also: ഡേറ്റിംഗ് ആപ്പിലൂടെ പൂവിട്ട പ്രണയം: എട്ടു മാസത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി 75 കഴിഞ്ഞ ദമ്പതികള്‍

ഇവ ഉപയോഗത്തിന് അനുയോജ്യമല്ലാതാക്കിയാലും ഒരു വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയുമായിരിക്കും ശിക്ഷ ലഭിക്കും. കുറ്റകൃത്യത്തിൽ നിന്ന് ഒരു ദുരന്തമുണ്ടായാൽ നിയമലംഘകൻ താത്ക്കാലിക തടവ് അനുഭവിക്കണമെന്നാണ് നിർദ്ദേശം.

Read Also: നേതൃമാറ്റത്തോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാകും : പി. രഘുനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button