CinemaLatest NewsIndiaNewsEntertainment

വിവാഹമോചനത്തിന്റെ ഭാഗമായി സമാന്തയ്ക്ക് നാഗചൈതന്യ നൽകാമെന്ന് പറഞ്ഞത് 200 കോടി, വേണ്ടെന്ന് സമാന്ത

നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്തിടെയാണ് വേർപിരിയുകയാണെന്ന് സമാന്തയും നാഗചൈതന്യയും വെളിപ്പെടുത്തിയത്. ഇതോടെ, ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹമോചന വാർത്ത താരങ്ങൾ സ്ഥിരീകരിച്ചതോടെ സാമന്തയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങളുമായി ചിലര്‍ എത്തുകയും ചെയ്തു. ഇവർക്കെല്ലാം നടി കൃത്യമായ മറുപടി നൽകിയിരുന്നു.

വിവാഹമോചനത്തിന്റെ ഭാഗമായി 200 കോടി രൂപയോളം നാഗചൈതന്യയും കുടുംബവും സാമന്തയ്ക്ക് നല്‍കാന്‍ തീരുമാനിച്ചുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ, പണം വേണ്ടെന്ന നിലപാടിലാണ് സമാന്ത. നാഗചൈതന്യ ഓഫർ ചെയ്ത തുക നടി നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേർ സമാന്തയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Also Read:ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വൃദ്ധന് കൂട്ടായി കാക്ക: ഒടുവിൽ അത് കൊടുത്ത സമ്മാനം കണ്ട്‌ ഞെട്ടി കൊച്ചുമകൾ

ഇതിനിടെ, സാമന്ത അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ നിര്‍മ്മാതാവ് നീലിമ ഗുണയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് വേണ്ടി സിനിമാ ജീവിതത്തില്‍ ഒരു വലിയ ഇടവേള എടുക്കാനായിരുന്നു സാമന്തയുടെ തീരുമാനമെന്നാണ് നീലിമ പറയുന്നത്. ഇതിന്റെ ഭാഗമായി ശാകുന്തളം സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് സാമന്ത ആവശ്യപ്പെട്ടിരുന്നുവത്രേ.

സിനിമയില്‍ നിന്നും ഒരു വലിയ ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു സാമന്തയുടെ തീരുമാനം എന്നാണ് നീലിമ ഗുണ പറയുന്നത്. ഇതോടെ, വിവാഹമോചനത്തിന് കാരണം നാഗചൈതന്യ ആണോയെന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button