Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് റെഡ് ആരോസ്

ദുബായ്: ദുബായ് എക്‌സ്‌പോ 2020 ൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ച് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘം റെഡ് ആരോസ്. ദുബായ് എക്‌സ്‌പോ വേദിയിൽ 20 മിനിറ്റ് നീണ്ട് നിൽക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളാണ് റെഡ് ആരോസ് അവതരിപ്പിച്ചത്.

Read Also: സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 35 പുതിയ കേസുകൾ മാത്രം

യു കെ റോയൽ എയർഫോഴ്സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘമാണ്. യുകെയെ പ്രതിനിധീകരിച്ച് കൊണ്ട് യുകെ പവലിയന്റെ ഭാഗമായാണ് റെഡ് ആരോസ് എക്‌സ്‌പോ 2020 ദുബായ് വേദിയിലെത്തി വ്യോമാഭ്യാസ പ്രകടനം നടത്തിയത്.

വ്യോമാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി റെഡ് ആരോസ് ഉപയോഗിക്കുന്ന ഹോക് ഫാസ്റ്റ് ജെറ്റ് വിമാനങ്ങൾ എക്‌സ്‌പോ 2020 വേദിയ്ക്കരികിലെ ആകാശത്ത് വർണ്ണക്കാഴ്ച്ചകൾ ഒരുക്കി. ഫോർമേഷൻ ഫ്‌ളയിങ്ങ്, സൂക്ഷ്മതയോടുള്ള പറക്കൽ, എക്‌സ്‌പോ വേദിയ്ക്ക് മുകളിലൂടെ പറക്കൽ, വർണ്ണ പുകയാൽ ഒരുക്കുന്ന കാഴ്ച്ചകൾ മുതലായവയായിരുന്നു വ്യോമാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്.

Read Also: അച്ഛൻ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ എത്തിയതിന്റെ കുഴപ്പം ആണിത്: പദ്മജയ്ക്ക് മറുപടിയുമായി ധന്യ രാമൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button