MalappuramKeralaNattuvarthaLatest NewsNewsCrime

ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാനസികമായി അലട്ടി: കയറുപയോഗിച്ച് സ്വയംകെട്ടിവരിഞ്ഞ് തീകൊളുത്തി ആത്മഹത്യ ചെയ്ത് ദമ്പതികള്‍

ആളുകള്‍ ഓടി കൂടിയാലും തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തിക്കളഞ്ഞിട്ടായിരുന്നു ആത്മഹത്യ

കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂരില്‍ കയറുപയോഗിച്ച് സ്വയംകെട്ടിവരിഞ്ഞ് തീകൊളുത്തി ആത്മഹത്യ ചെയ്ത് ദമ്പതികള്‍. ആരോഗ്യവകുപ്പില്‍ നിന്ന് ഹെല്‍ത്ത് സൂപ്രണ്ടായി വിരമിച്ച വടക്കേപ്പുരയ്ക്കല്‍ ജയശ്രീ നിലയത്തില്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ വച്ചാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഇരുവരും കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്ടാമ്പിയില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

സംഭവസ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാനസികമായി അലട്ടിയിരുന്നതായി കുറിപ്പില്‍ സൂചനയുണ്ട്. ബാങ്ക് ബാലന്‍സ്, സ്വര്‍ണം, ഭൂസ്വത്ത്, പേഴ്‌സിനകത്തുള്ള സംഖ്യ എന്നിവയുള്‍പ്പെടെ എങ്ങനെ ചെലവഴിക്കണമെന്നും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എങ്ങനെ വിഭജിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ഓടി കൂടിയാലും തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തിക്കളഞ്ഞിട്ടായിരുന്നു ആത്മഹത്യ. ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ വിറകുപുരയിലും വീട്ടിനുള്ളിലും പരിശോധന നടത്തി. മക്കള്‍: ജയശ്രീ (അങ്കണവാടി വര്‍ക്കര്‍, പൊന്നാനി), സുധ (ഖത്തര്‍), ചിത്ര. മരുമക്കള്‍: രമേശന്‍, സുനീഷ്, കൃഷ്ണന്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button