KeralaLatest NewsNews

‘അടുത്തത് ശിവൻകുട്ടി, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും’: മുഹമ്മദ് റിയാസിനെ പുകഴ്ത്തിയ സൂരജിന്റെ പോസ്റ്റിൽ പൊങ്കാല

തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെയും പുകഴ്ത്തി രംഗത്തെത്തിയ ആർ.ജെ സൂരജിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. മമ്മൂട്ടിയുമായി ചിലവഴിച്ച നിമിഷങ്ങൾ ആരാധകർക്കായി സൂരജ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിനുശേഷമായിരുന്നു മുഹമ്മദ് റിയാസിനെ പിന്തുണച്ചും രംഗത്തെത്തിയത്. പിണറായി സർക്കാർ അഞ്ച്‌ വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ആർജെ സൂരജ് തനറെ പോസ്റ്റിൽ പറഞ്ഞു. ഇത്രയും കാഴ്ചപ്പാടും നാടിനെ മാറ്റണമെന്ന നിശ്ചയദാർഢ്യവുമുള്ള ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റുമെന്നും സൂരജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also Read:എല്ലാ ഞായറാഴ്ചകളിലും അവധി നല്‍കണം , എന്‍ജിനിയറുടെ അവധി അപേക്ഷയിൽ ഒവൈസിയും കാരണക്കാരൻ

കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂക്കയെ പറ്റി പറഞ്ഞ അനുഭവം വിശ്വസിച്ചില്ലെങ്കിൽ ഇത്‌ നിങ്ങൾ തീരെ വിശ്വസിക്കില്ല എന്ന ആമുഖത്തോടെയാണ് സൂരജ് മന്ത്രി മുഹമ്മദ് റിയാസുമൊത്തുള്ള അനുഭവം പങ്കുവെച്ചത്. ഇതോടെ, മുഹമ്മദ് റിയാസിനെ ട്രോളി ട്രോളന്മാരും കളം നിറയുകയാണ്. ‘അടുത്തത് ശിവൻകുട്ടി… നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്നതാണ് ഇതിൽ ഏറ്റവും രസകരമായ കമന്റ്. ‘പി.ആർ വർക്ക് നല്ല രീതിയിൽ നടത്തുന്നുണ്ടല്ലോ. പണ്ട് ആമസോൺ കാടിന് തീ പിടിച്ചതിനു അടച്ചിട്ട ബ്രസീൽ എംബസിയിലേക്ക് മാർച്ച് നടത്തിയ മഹാന് അല്ലേ ഈ മന്ത്രി? പിന്നെ സൂപ്പർ മന്ത്രി. കൊള്ളാം. ആര് പറഞ്ഞു. നടക്കട്ടെ ..നല്ല വണ്ണം വെളുപ്പിച്ചോ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

തന്റെ പോസ്റ്റിനു താഴെ വന്ന ചില വിമർശന കമന്റുകൾക്ക് സൂരജ് തന്നെ മറുപടി നൽകുന്നുണ്ട്. ‘ബ്രോ ഞാൻ പാർട്ടിക്ക്‌ വേണ്ടി പോസ്റ്റ്‌ ഇടാൻ ഇറങ്ങിയതല്ല. ടൂറിസം വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മാന്ത്രിയെ നേരിട്ടു കണ്ട്‌ അദ്ദേഹവുമായി ഇടപെട്ടതിന്റെ അനുഭവമാണ്‌. പാർട്ടിക്കോ വ്യക്തിക്കോ പി.ആർ നൽകുക എന്ന ഉദ്ദേശം എനിക്കില്ല ബ്രോ. വ്യക്തിപരമായി അദ്ദേഹത്തിന്റെ ഇടപെടൽ ഇഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം മമ്മൂക്കയിൽ നിന്നു ലഭിച്ചത്‌ പോലെ പ്രതീക്ഷിക്കാത്തതായിരുന്നു. ആ അനുഭവം പങ്കുവച്ചെന്ന് മാത്രം’, ഇങ്ങനെയായിരുന്നു വിമർശകർക്ക് സൂരജ് നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button