Latest NewsKerala

ടി.പി വധക്കേസ് സഭയില്‍ ഉന്നയിച്ച് കെ.കെ രമ, സ്വർണ്ണക്കടത്തിൽ പ്രതികളുടെ ഇടപെടലിൽ മുഖ്യമന്ത്രിയും തിരുവഞ്ചൂരും വാ്കപോര്

പ്രതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമ്രന്തി ഒഴിഞ്ഞുമാറി.

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന പോലീസ് സംരക്ഷണവും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ജയിലില്‍ നല്‍കുന്ന സംരക്ഷണവും സഭയില്‍ ഉന്നയിച്ച് കെ.കെ രമ. സംഘടിത കുറ്റകൃത്യം തടയാന്നെ പേരില്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ വാക്‌പോരിന് ഇടയാക്കി.

ടി.പി കേസ് അന്വേഷണം അന്ന് നല്ലരീതിയിലാണ് നടന്നതെന്നു പറഞ്ഞ മുഖ്യമ്രന്തി ആരുടെ കാലത്താണ് നടന്നതെന്ന് മറന്നുപോയോ എന്ന് തിരിച്ചുചോദിച്ചു. എന്നാല്‍ പ്രതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമ്രന്തി ഒഴിഞ്ഞുമാറി. ഈ സമയം സഭയില്‍ എഴുന്നേറ്റ മുന്‍ ആഭ്യന്തരമന്ത്രി ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമ്രന്തി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ അത് താങ്കളെ തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും കൊള്ളേണ്ടിടത്ത് കൊണ്ടുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button