Latest NewsNewsIndia

ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം: അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു, ഓപ്പറേഷൻ തുടരുന്നു

കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ ഗന്ധർബാലിലെ മുഖ്താർ ഷാ ആണെന്നു തിരിച്ചറിഞ്ഞു

ശ്രീനഗർ‌: കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. നേരത്തെ കാശ്മീരിൽ നടന്ന കൊലപാതകങ്ങളിൽ പങ്കാളികളായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ടു’മായി ബന്ധമുള്ള മൂന്നു പേരെ ഉൾപ്പെടെയാണ് സൈന്യം‌ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം മലയാളി ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണു 5 പേരെ വധിച്ചത്. വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർക്ക് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും വിസമ്മതിച്ചതോടെ വകവരുത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ ഗന്ധർബാലിലെ മുഖ്താർ ഷാ ആണെന്നു തിരിച്ചറിഞ്ഞു. തെരുവ് കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാനെ ‍കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയ ശേഷം ഇയാൾ ഷോപിയാനിലേക്കു മാറുകയായിരുന്നെന്ന് ഐജി വിജയ്‌കുമാർ പറഞ്ഞു.

ഭീകരർക്കെതിരായി സുരക്ഷാസേന സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനെ തുടർന്ന് രണ്ട് ബഹുനില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മണിക്കൂറുകൾക്കുശേഷം ഫെരിപോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button