Latest NewsKeralaNewsIndia

കനത്ത മഴയില്‍ വിമാനത്താവളം മുങ്ങി : ജനജീവിതം സ്തംഭിച്ചു

ബംഗളൂരു: ജനങ്ങളെ ദുരിതത്തിലാക്കി ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. കെമ്പഗൗഡ വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചു. വിമാനത്താവളത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പറ്റാതായ സാഹചര്യം ഉടലെടുത്തതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. നിരവധി വാഹനങ്ങളാണ് വിമാനത്താവളത്തില്‍ കയറാനാകാതെ റോഡില്‍ കുടുങ്ങി കിടക്കുന്നത്.

Read Also : ‘ഇതേന്ന് പറിച്ചുമാറ്റാൻ ആരും മിനക്കെടേണ്ട, അവിടെത്തന്നെ ഉണ്ട്’: പാർട്ടിയിൽ തുടരുമെന്ന് അലി അക്ബർ

നഗരത്തില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി, ബാഗല്‍കോട്ട്, വിജയപുര, കൊപ്പല്‍, റായ്ച്ചൂര്‍, ഗഡഗ് ജില്ലകളിലും ചിക്കമംഗളൂരു, ശിവമോഗ, കുടക്, കോലാര്‍, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, തുമകുരു, ചിക്കബല്ലാപുര, രാമനഗര എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button