Latest NewsNewsInternational

സൈനിക വിന്യാസം നടത്തി അമേരിക്ക സമാധാന അന്തരീക്ഷം തകർക്കുന്നു: കിം ജോംഗ് ഉൻ

ഞങ്ങളുടെ ആയുധ ശേഖരം കണ്ട് മറ്റ് രാജ്യങ്ങൾ ഭയക്കുന്നത് ഞങ്ങളുടെ പ്രശ്‌നമല്ലെന്നും കിം പറഞ്ഞു

പ്യോങ്യാംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി കിം ജോംഗ് ഉൻ. തങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തിൽ ഒന്നും അമേരിക്ക ഇതുവരെ ചെയ്തിട്ടില്ല.
അതേസമയം, മേഖലയിൽ സൈനിക വിന്യാസം നടത്തി സമാധാന അന്തരീക്ഷം അനുദിനം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് കിം ജോംഗ് ഉൻ പറഞ്ഞു. വടക്കൻ കൊറിയയുടെ പ്രതിരോധ പ്രദർശന പരിപാടികളുടെ ഉദ്ഘാടനചടങ്ങിലാണ് കിം ജോംഗ് ഉൻ ഇക്കാര്യം പറഞ്ഞത്.

സ്വയം പ്രതിരോധം-2021 എന്ന പേരിലാണ് വടക്കൻ കൊറിയ പ്രതിരോധരംഗത്തെ ശക്തിതെളിയിക്കുന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ചൈനയുമായി ചേർന്ന് ആണവായുധമേഖലയിൽ സഹകരണം തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കിം ജോംഗ് ഉൻ പ്രസ്താവന ആവർത്തിച്ചിരിക്കുന്നത്.

Read Also  :  ‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്‌സ്’: ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ട്രോൾ മഴ

അമേരിക്കയുടെ അധീനതയിൽ നിൽക്കാനുദ്ദേശിക്കുന്ന ഒരു രാജ്യമല്ല തങ്ങളുടേത്. അമേരിക്കയുമായി അത്തരം സഹകരണത്തിന് താൽപ്പര്യവുമില്ല. എന്നാൽ, മേഖലയിലെ സൈനിക മുന്നേറ്റങ്ങളിലൂടെ അമേരിക്ക നടത്തുന്നത് സമാധാനം തകർക്കലാണെന്ന് കിം വിമർശിച്ചു. ആയുധങ്ങൾ നിർമ്മിക്കലും പരീക്ഷിക്കലും രാജ്യ സുരക്ഷയ്‌ക്ക് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ ആയുധ ശേഖരം കണ്ട് മറ്റ് രാജ്യങ്ങൾ ഭയക്കുന്നത് തങ്ങളുടെ പ്രശ്‌നമല്ലെന്നും കിം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button