Latest NewsKeralaNewsCrime

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം: ഷാര്‍ജയില്‍ നിന്നെത്തിയ യുവാവ് കസ്റ്റംസ് പിടിയില്‍

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയാണ് കസ്റ്റംസ് പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയത്.

Read Also  :  തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റില്‍

ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചാണ് യുവാവ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button