Latest NewsNewsIndia

‘പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ’: വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം : പൂഞ്ചിൽ പാക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് എം.പിയും നടനുമായ സുരേഷ് ഗോപി. ‘ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികൾ’- സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ജന്മനാട്ടിലെത്തിച്ച വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂർ എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികന് ആദരാഞ്ജലികൾ അറിയിക്കാൻ സുരേഷ് ഗോപി നേരിട്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button