KollamKeralaLatest News

കൊല്ലത്ത് വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു, നാല് പേര്‍ക്ക് പരിക്ക്

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് വെട്ടേറ്റു.

കൊല്ലം: കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. കടയ്ക്കൽ എസ് എച്ച് എം കോളജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് കൈക്ക് വെട്ടേറ്റു. മൂന്ന് ബി‌ജെ‌പി പ്രവർത്തകർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ബി ജെ പി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

എന്നാൽ വിജയദശമി പൂജ ആഘോഷങ്ങൾക്കിടയിൽ ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button