Latest NewsNewsInternationalTechnology

ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു

ന്യൂയോർക്ക്: തൊഴിലധിഷ്ഠിത സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു. പ്രവർത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വിദേശകമ്പനികൾക്ക് ചൈന നിയന്ത്രണങ്ങൾ കടിപ്പിക്കുകയാണ്. ലിങ്ക്ഡ് ഇൻ പകരം ജോലിക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേക ആപ്ലിക്കേഷൻ ചൈനയിൽ അവതരിപ്പിക്കും. എന്നാൽ ലിങ്ക്ഡ് ഇനിൽ ഉണ്ടായിരുന്നതുപോലെ നെറ്റ്‌വർക്ക് ഫീച്ചറുകൾ ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡണ്ട് മോഹക് ഷ്റോഫ് പറഞ്ഞു.

ലിങ്ക്ഡ് ഇൻ സൈറ്റിലെ ഉള്ളടക്കങ്ങൾ പുനഃപരിശോധിക്കാൻ സമയപരിധി നൽകിയിരിക്കുകയാണ് ചൈനീസ് അധികൃതർ. 2014ലാണ് ലിങ്ക്ഡ് ഇൻ ചൈനയിൽ പ്രവർത്തനമാരംഭിച്ചത്. തൊഴിൽപരമായും വ്യക്തിപരമായുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻന്റെ പ്രവർത്തനം.

Read Also:- ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!

ലിങ്ക്ഡ് ഇൻ പകരമായി ഇൻ ജോബ്സ് എന്ന ആപ്ലിക്കേഷനാണ് ചൈനയിൽ അവതരിപ്പിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയിൽ സ്വകാര്യകമ്പനികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾക്കാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു ദശാബ്ദക്കാലമായി ഫെയ്സ്ബുക്കിനും ട്വിറ്ററിലും രാജ്യത്ത് നിരോധനമുണ്ട്. സൈബർ ആക്രമണങ്ങളും സെൻസർഷിപ്പ് രൂക്ഷമായതോടെ 2010ൽ ഗൂഗിളും ചൈന വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button