KannurLatest NewsKeralaNattuvarthaNews

കൂത്തുപറമ്പിൽ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛൻ: ഭാര്യയെയും കൊല്ലാൻ ശ്രമം

കണ്ണൂർ: കൂത്തുപറമ്പിൽ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛൻ തന്നെയാണെന്ന് പോലീസ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പാ​ത്തി​പ്പാ​ലം പു​ഴ​യി​ല്‍ വീ​ണ് മ​രി​ച്ച പാ​ട്യം പ​ത്താ​യ​ക്കു​ന്ന് കു​പ്പി​യാ​ട്ടി​ല്‍ കെ.​പി.​ഷി​ജു- സോ​ന ദ​മ്പതി​ക​ളു​ടെ മ​ക​ള്‍ അ​ന്‍​വി​ത​യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെന്നു വ്യ​ക്ത​മാ​യ​ത്. ഭാ​ര്യ സോ​ന​യേ​യും യുവാവ് കൊല്ലാൻ ശ്രമിച്ചുവെന്നും പോലീസിന്റെ കണ്ടെത്തലിൽ തെളിഞ്ഞു.

Also Read:കനത്ത മഴയിൽ റോഡ് ഇടിഞ്ഞു, ഗതാഗതം മുടങ്ങി: മലയാലപുഴയിൽ ഉരുൾപൊട്ടൽ

അമ്മയെയും കുഞ്ഞിനേയും ഭ​ര്‍​ത്താ​വ് ഷി​ജു പു​ഴ​യി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. മകൾ സോന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട സോ​ന​യി​ല്‍നി​ന്നും പോ​ലീ​സ് മൊ​ഴി എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തേത്തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി ഷി​ജു​വി​നെ​തി​രെ ക​തി​രൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇന്നലെ വൈകീട്ടോടെ പു​ഴ​യി​ലേ​ക്ക് വീ​ണ സോ​ന​യെ നാ​ട്ടു​കാ​രാണ് ര​ക്ഷ​പ്പെ​ടു​ത്തിയത്. മകൾ സോന താഴെ വീണിട്ടും കൈ​വ​രി​യി​ല്‍ പി​ടി​ച്ചുനി​ന്ന സോ​ന​യു​ടെ കൈ​ക്ക് ചെ​രു​പ്പുകൊ​ണ്ട് അ​ടി​ച്ചു താ​ഴേ​ക്ക് വീ​ഴ്ത്താ​ൻ ഭ​ര്‍​ത്താ​വ് ശ്ര​മം ന​ട​ത്തി​യ​താ​യി ദൃ​ക്സാ​ക്ഷി മൊ​ഴി​യു​ണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button