Latest NewsKeralaNews

തൃശൂരില്‍ അതിതീവ്ര ഇടമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : കനത്ത മഴ തുടരുന്നതിനിടെ തൃശൂരില്‍ മിന്നലേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്.

Read Also : ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, ഏഴ് പേര്‍ മണ്ണിനടിയില്‍ : അപകടത്തില്‍പ്പെട്ടവരില്‍ 4 പേര്‍ കുട്ടികള്‍

പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

കടുത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് സാഹചര്യത്തില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ട്. പീച്ചി ഡാമിലെ ഷട്ടര്‍ 12 ഇഞ്ച് വരേയും വാഴാനി ഡാമിലെ ഷട്ടര്‍ 10 സെ.മീ വരെയും ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button