ThiruvananthapuramKeralaNattuvarthaLatest NewsNews

തെക്കൻ കേരളത്തിൽ അതിശക്തമഴ: വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ, മൂന്ന് മരണം, നിരവധി പേരെ കാണാതായി

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട അതി തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ്, ഓറഞ്ച് അലേർട്ട് മാറി മാറി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

നിലവിൽ ഡാമുകൾ മിക്കവയും കുറഞ്ഞ തോതിൽ ആണെങ്കിൽ കൂടി ഉയർത്തി തുടങ്ങിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ താഴ്ന്ന പ്രദേശങ്ങളെ മുക്കും എന്നാണ് അറിയിപ്പ്. ആയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുവാൻ നിർദ്ദേശം നൽകി കഴിഞ്ഞു. ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ തുടങ്ങിയിരുന്നു. സംസ്ഥാനത്ത് മൂന്ന് പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. സംഭവത്തിന്റെ വ്യാപ്തി മണിക്കൂറുകൾ കഴിയും തോറും കൂടി കൂടി വരികയാണ്.

ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി.കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button