Latest NewsKerala

നവരാത്രിക്ക് പൂജവെച്ചത് ഹോമമാണെന്ന് മേയറുടെ വ്യാജ പ്രചാരണം: എതിർപ്പുമായി സമരം ചെയ്യുന്ന കൗൺസിലർമാർ

കോടികളുടെ നികുതിവെട്ടിപ്പിനെതിരെ കൗണ്‍സില്‍ ഹാളില്‍ രാപ്പകല്‍ സമരം നടത്തുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് നഗരസഭയില്‍ നവരാത്രി ആഘോഷം നടത്തിയത്.

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ കൗൺസിലർമാർ പൂജവെച്ചതിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍. നടത്തിയത് ഹോമമാണെന്നും ഇത് മതേതരത്വത്തിന് ചേർന്നതല്ലെന്നുമാണ് ഇവരുടെ ആരോപണം. എന്നാൽ മേയറുടെ ആരോപണത്തിനെതിരെ ബിജെപി കൗൺസിലർമാർ രംഗത്തെത്തി. കോടികളുടെ നികുതിവെട്ടിപ്പിനെതിരെ കൗണ്‍സില്‍ ഹാളില്‍ രാപ്പകല്‍ സമരം നടത്തുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് നഗരസഭയില്‍ നവരാത്രി ആഘോഷം നടത്തിയത്.

നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക എന്ന തലക്കെട്ടിലാണ് മേയര്‍ ഫേസ്ബുക്കിലൂടെആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്. അവിടെ എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും ഒരേതരം പരിഗണനയാണ് നല്‍കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണ്.

ഇത്തരം പ്രവണതകള്‍ വെച്ചു പുലര്‍ത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്. നാളിതുവരെയും കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഒരു പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആള്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്.

ഇത്തരം പ്രവണതകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ , മാറി നില്‍ക്കണമെന്നും കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ പ്രത്യേകിച്ച്‌ തിരുവനന്തപുരം നഗരസഭയുടെ മതേതരപാരമ്പര്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button