KeralaLatest NewsNews

അപ്പർ കുട്ടനാട്ടിലും പ്രളയഭീതി: കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സുകള്‍ നി​ര്‍​ത്തി​വ​ച്ചു, ജാഗ്രത വേണമെന്ന് ഭരണകൂടം

ആലപ്പുഴ: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയിൽ കുട്ടനാട്ടിലും പ്രളയഭീതി. ശക്തമായ മഴയില്‍ ആലപ്പുഴയിലെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലാണ് വെ​ള്ള​പ്പൊ​ക്കം ഭീതി പടരുന്നത്. ഇതേതുടര്‍ന്ന് അപ്പര്‍ കുട്ടനാടിലേക്കുള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, പൂ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്.

എ​ട​ത്വ-​ഹ​രി​പ്പാ​ട്, അ​മ്പല​പ്പു​ഴ-​തി​രു​വ​ല്ല പാ​ത​യി​ലും കെ​എ​സ്‌ആ​ര്‍​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്നില്ലെന്നാണ് ഡിപ്പോയുടെ അറിയിപ്പ്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വു ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​പ്പ​ര്‍​കു​ട്ട​നാ​ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. പെ​രു​മ​ഴ​യി​ലും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ ഏ​ഴോ​ളം പ​ഞ്ചാ​യ​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​താ​ണ് പ്ര​ള​യ​ഭീ​തി ഇ​ര​ട്ടി​ച്ച​ത്.

അതേസമയം, ജലനിരപ്പ്‌ ഉയർന്നാലും ഡാമുകൾ പെട്ടന്ന് തുറക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഡാമുകൾ തുറക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button