KottayamKeralaNattuvarthaNews

വീട് മലവെള്ളം എടുക്കുന്നത് കണ്ട് ഭാര്യ തലകറങ്ങി വീണു, രക്ഷിക്കാൻ എത്തിയവരിൽ ഒരാൾ മകൾക്കായി കരുതിയ പണം മോഷ്ടിച്ചു

വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‌‍ നിന്ന് ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്.

കോട്ടയം: മുണ്ടക്കയത്ത് കനത്ത മഴയിൽ വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. ബസ് ഡ്രൈവര്‍ പ്രദീപിന്റെ വീടായിരുന്നു മഴയിൽ നശിച്ചത്. വീട് പോയ വേദനയിൽ നിൽക്കുന്ന പ്രദീപിന് മറ്റൊരു ദുരന്തം കൂടി. അപകടത്തെ തുടർന്ന് രക്ഷിക്കാൻ എത്തിയവരിൽ ഒരാൾ മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും കവർന്നു.

read also: ഇർഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയിൽ പ്രതിഷേധിക്കുന്നു: പരസ്യ വിമര്‍ശനവുമായി സംവിധായകൻ

അപകടത്തില്‍ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രദീപ്. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‌‍ നിന്ന് ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യില്‍ ഇല്ലായെന്നും സഹോദരനൊപ്പമാണ് ഇപ്പോള്‍ താമസമെന്നും പ്രദീപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button