Latest NewsKeralaIndiaNews

‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’: രാജ്മോഹന്‍ ഉണ്ണിത്താന്റെ വിവാഹാശംസ പോസ്റ്റ് വൈറൽ, വിമർശിച്ച് ഹരീഷ് വാസുദേവൻ

കാസർഗോഡ്: മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫേസ്ബുക്കിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയ്ക്ക് വഴി തെളിച്ചു. പോസ്റ്റിനെ പരിഹസിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നതോടെ രാജ്‌മോഹൻ ഉണ്ണിത്താൻ പോസ്റ്റ് മുക്കി. വധുക്കള്‍ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോടോ എംപി പങ്കുവെച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. വരന്മാരുടെ കൂടെ നിന്നെടുത്ത് ഫോട്ടോയ്ക്ക് ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താൻ നൽകിയ ക്യാപ്‌ഷൻ. ഇതും വിമർശനത്തിന് കാരണമായി.

‘ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ’ എന്ന് എംപിയുടെ പോസ്റ്റിന് പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ കമന്റിട്ടു. ഇതോടെ, സംഭവം വലിയ തോതിൽ ചർച്ചയായി. പോസ്റ്റ് ചർച്ചയായതോടെ എം.പി രണ്ട് തവണ വിശദീകരണവുമായി രംഗത്തെത്തി. മഞ്ചേശ്വരത്തെ ഇരട്ട സഹോദരങ്ങൾ ആണെന്നും ഇവരുടെ രണ്ടുപേരുടെയും വിവാഹമായിരുന്നു ഇന്ന് നടന്നതെന്നും പോസ്റ്റ് എഡിറ്റ് ചെയ്‌തെങ്കിലും പോസ്റ്റിനു അധികം സമയം ആയുസ് ഉണ്ടായിരുന്നില്ല. എം.പി പോസ്റ്റ് മുക്കി. ഉണ്ണിത്താൻ പോസ്റ്റ് മുക്കിയതോടെ വിമർശനവുമായി ഹരീഷ് വാസുദേവൻ രംഗത്ത് വന്നു.

Also Read:ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397 അടിയില്‍: റെഡ് അലേര്‍ട്ടിന് കാത്തിരിക്കാതെ ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

‘സ്ത്രീകളില്ലാത്ത വിവാഹം. വിവാഹം എന്നത് ഒരാൾ മറ്റൊരാളോടൊപ്പം പങ്കാളിയായി ജീവിക്കാൻ തുടങ്ങുന്ന പരിപാടിയാണ് എന്നാണ് എന്റെ തോന്നൽ. ഗൃഹപ്രവേശം ആണെങ്കിൽ വീടിന്റെയും, കുഞ്ഞുണ്ടായത് ആണെങ്കിൽ കുഞ്ഞിന്റെയും ഒക്കെ ഫോട്ടോ ഇടുന്നത് പോലെ വിവാഹത്തിന് അതിലെ പങ്കാളികളുടെ പടം ഇട്ടാണ് ഇതുവരെ കണ്ടിട്ടുള്ളത്. രാജ്‌മോഹൻ ഉണ്ണിത്താൻ MP ഇന്നൊരു പോസ്റ്റ് ഇട്ടു. ഒരു MP യുടെ മണ്ഡലത്തിൽ എത്രയോ വിവാഹങ്ങൾ നടക്കുന്നു, എത്രയോ വിവാഹങ്ങൾക്ക് MP പോകുന്നു, അതൊക്കെ സാധാരണ പോസ്റ്റ് ഇട്ട് നാട്ടുകാരെ അറിയിക്കുന്ന പതിവില്ലല്ലോ. പ്രത്യേകത ഉള്ള കാര്യമാണ് ശ്രീ.രാജ്മോഹന്റെ പോസ്റ്റ്. ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം’ എന്ന തലക്കെട്ടിൽ MPയുടെ ഒപ്പമുള്ള പടവുമുണ്ട്. മറ്റു രണ്ടുപേരോടൊപ്പമുള്ള ഇവർ രണ്ടുപേരുടെ വിവാഹമാണെങ്കിൽ അവരുടെ ഇണകൾ കൂടെ കാണേണ്ടേ? ഹെഡിങ് കണ്ടപ്പോൾ അതല്ലെന്ന് തോന്നി. രണ്ടുപുരുഷന്മാർ വിവാഹം കഴിച്ചത് ലോകത്തോട് വിളിച്ചുപറയുന്നത് പുരോഗമനപരമാണ്. അതുകൊണ്ട് ഒരു കമന്റിട്ട് MP യെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്. അത് കഴിഞ്ഞപ്പോഴാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പോസ്റ്റ് അദ്ദേഹം അടിക്കടി ഭേദഗതി ചെയ്തത്. വിവാദമായപ്പോൾ ആ പോസ്റ്റ് തന്നെ അദ്ദേഹം മുക്കി എന്നറിയുന്നു. സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവരുടെ കുറ്റമാകാം. ഏതായാലും, ലോകം കാണുന്ന വിവാഹ ഫോട്ടോയിൽ വധു ആവശ്യമില്ലെന്നു ഈ നൂറ്റാണ്ടിലും ചിന്തിക്കുന്ന പിന്തിരിപ്പൻമാരായ ചെറുപ്പക്കാർ എന്റെ നാട്ടിൽ ഉണ്ടല്ലോ എന്നോർത്തു സഹതപിക്കുന്നു.’, ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button