AlappuzhaNattuvarthaLatest NewsKeralaNews

നാടുമുഴുവൻ വെള്ളത്തിൽ, പിന്നെ ഒന്നും നോക്കിയില്ല ചെമ്പില്‍ കയറി താലിക്കെട്ടി ആലപ്പുഴയിലെ വധൂവരന്‍മാര്‍

ആലപ്പുഴ: കല്യാണം അടുത്തപ്പോൾ നാടുമുഴുവൻ വെള്ളത്തിലായതോടെ ചെമ്പിൽ കയറി താലി കെട്ടി വധൂവരന്മാർ. ആലപ്പുഴ തലവടിയിലാണ് സംഭവം. തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് ഇത്തരത്തിൽ നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്.

പ്രതീക്ഷിക്കാതെയാണ് പ്രളയം വന്നത്. ഇതോടെ വിവാഹം നടത്താൻ ഉദ്ദേശിച്ച ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിൽ മുങ്ങി. തുടർന്നാണ് ഇവർക്ക് ചെമ്പില്‍ കയറി താലികെട്ടിനെത്തേണ്ടി വന്നത്. ഈ ക്ഷേത്രത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. സമീപത്തെ ജങ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വലിയ ചെമ്പ് തന്നെ ഒരുക്കുകയായിരുന്നു.

താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് വധൂവരന്മാർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവര്‍ വലിയ പിന്തുണ നല്‍കി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button