Latest NewsIndiaNews

‘മോദി സ്‌കൂളില്‍ പോയിട്ടില്ല,അദ്ദേഹത്തിന്റെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു’: വിവാദമായി കോണ്‍ഗ്രന്റെ ട്വീറ്റ്

ഒരു തരത്തിലുള്ള മറപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വക്താവ് മാളവിക അവിനാഷ് പറഞ്ഞു

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നടപടി വിവാദമായി. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

‘കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു,എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത്‌ തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക്‌ തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു’ -കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Read Also  :  പൗരത്വ ബില്ല് : 11 പാകിസ്താനി ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി

ഇതോടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ ഇത്രയും തരംതാഴാന്‍ കഴിയുകയുള്ളൂ എന്നും ബിജെപി പറഞ്ഞു. ഒരു തരത്തിലുള്ള മറപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വക്താവ് മാളവിക അവിനാഷ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് വന്നത് പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വക്താവായ ലാവണ്യ ബല്ലാല്‍ പറഞ്ഞു.സംഭവം നിര്‍ഭാഗ്യകരമാണെന്നും എന്നാൽ, ട്വീറ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കര്‍ണാടകയിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസ് ഇത്തരം ഒരു പരാമർശം നടത്തിയിരിക്കുന്നത്. സിന്ദഗി, ഹംഗാല്‍ എന്നീ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 30-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലെ എംഎല്‍എമാരായിരുന്ന ജനതാദള്‍, ബിജെപി പ്രതിനിധികള്‍ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button