KeralaLatest NewsNews

നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Read Also: 65,000 രൂപയുടെ നിരോധിച്ച നോട്ടുകളുമായി അന്ധനായ വയോധികന്‍: നോട്ട് നിരോധനം അറിഞ്ഞില്ല, മാറ്റി നല്‍കണമെന്ന് ആവശ്യം

ഭാരതപ്പുഴ, പെരിയാർ, അപ്പർ പെരിയാർ, പമ്പ നദീതീരങ്ങളിൽ ഒക്ടോബർ 19 ന് 11 – 25 മില്ലിമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ (ഒക്ടോബർ 20 – ബുധനാഴ്ച) ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, നദീതീരങ്ങളിൽ 26 – 37 മില്ലിമീറ്റർ മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 – 25 മില്ലിമീറ്റർ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, അച്ചൻകോവിൽ നദീതീരങ്ങളിൽ 38 – 50 മില്ലിമീറ്റർ മഴയും മീനച്ചിലിൽ 26 – 37 മില്ലിമീറ്റർ മഴയും അച്ചൻകോവിലിൽ 11 – 25 മില്ലിമീറ്റർ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also: എക്‌സ്‌പോ വിസയിൽ രാജ്യത്തെത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും: നടപടികൾ ലളിതമാക്കി യുഎഇ

ഒക്ടോബര് 22 വെള്ളിയാഴ്ച ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, ചാലക്കുടി, മീനച്ചിൽ നദീതീരങ്ങളിൽ 38 – 50 മില്ലിമീറ്റർ മഴയും പമ്പ അച്ചൻകോവിൽ നദീതീരങ്ങളിൽ 26 – 37 മില്ലിമീറ്റർ മഴയും ലഭിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button