KollamLatest NewsKeralaNews

പാർട്ടി നിയന്ത്രണസ്ഥാപനങ്ങളിലെ നിയമങ്ങളിൽ ബ​ന്ധു​ത്വ​വും ബി​സി​ന​സ് താ​ല്‍പ​ര്യ​ങ്ങ​ളും: സിപിഎംസമ്മേളനം നിര്‍ത്തിവച്ചു

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂസ​ന്‍കോ​ടിയായിരുന്നു സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തത്

ക​രു​നാ​ഗ​പ്പ​ള്ളി: സി.​പി.​എം ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം മാറ്റിവച്ചു. മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ആ​റ് പ്ര​തി​നി​ധി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെയാണ് ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ സമ്മേളനം നി​ര്‍​ത്തി​വെ​ച്ചത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂസ​ന്‍കോ​ടിയായിരുന്നു സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തത്. ഈ സ​മ്മേ​ള​ന​ത്തി​െന്‍റ സം​ഘ​ട​നാ ച​ര്‍ച്ച​യി​ല്‍ നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ര്‍ശ​ന​മു​യ​ര്‍​ന്നിരുന്നു.

read also: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ചികിത്സയിലിരിക്കെ യുവതി മരിച്ചു

ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ തോ​ല്‍വി​യു​ടെ പേ​രി​ല്‍ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ആ​ര്‍. വ​സ​ന്ത​നെ സം​സ്ഥാ​ന നേ​തൃ​ത്വം ത​രം​താ​ഴ്ത്തി​യെ​ങ്കി​ലും നാ​ലാ​യി​ര​ത്തോ​ളം വോ​ട്ടി​ന് പി​റ​കി​ലാ​യ ടൗ​ണ്‍ ലോ​ക്ക​ലി​ല്‍ കാ​ലു​വാ​രി​യ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന വിമർശനം സംഘടനയിൽ ഉയർന്നിരുന്നു. കൂടാതെ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ പി.​കെ. ബാ​ല​ച​ന്ദ്ര​നും മു​ന്‍ ടൗ​ണ്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും ഏ​രി​യ അം​ഗ​വു​മാ​യ ബി. ​സ​ജീ​വ​നും ന​ട​ത്തി​യ കൂ​ട്ട ബ​ന്ധു​നി​യ​മ​ന​ങ്ങ​ളും ചി​ല​ര്‍ ഉയർത്തികാട്ടി. പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെ സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു.

പാ​ര്‍ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ല്‍ അ​ഴി​മ​തി​യും ബ​ന്ധു​ത്വ​വും ബി​സി​ന​സ് താ​ല്‍പ​ര്യ​ങ്ങ​ളും ആ​ണെ​ന്നും വിമർശനം ഉയർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button