COVID 19Latest NewsNewsInternational

ചൈനയെ പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം : വിമാനങ്ങള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു, ലോക്​ഡൗണ്‍ പ്രഖ്യാപനം

താമസക്കാര്‍ വീടുകളില്‍നിന്ന്​ പുറത്തിറങ്ങരുതെന്നും സർക്കാർ നിര്‍​ദേശം

ബീജിങ്​: ലോക രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കോവിഡ് വൈറസ് വീണ്ടും ചൈനയിൽ പ്രത്യക്ഷപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ നിയന്ത്രണം കടുപ്പിച്ച്‌​ ചൈന. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും സ്കൂളുകള്‍ക്ക്​ അവധി പ്രഖ്യാപിക്കുകയും ചെയ്​തു.

സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കി. ഇന്നര്‍ മംഗോളിയയിലെ എറെന്‍ഹോട്ട് നഗരത്തില്‍നിന്ന്​ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചതായും താമസക്കാര്‍ വീടുകളില്‍നിന്ന്​ പുറത്തിറങ്ങരുതെന്നും സർക്കാർ നിര്‍​ദേശം നല്‍കി കഴിഞ്ഞു.

read also: വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ തോക്കെടുക്കണം: പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും പോസ്റ്ററും

വിനോദസഞ്ചാരികളില്‍നിന്നാണ്​ രോഗം പകര്‍​ന്നതെന്നാണ്​ സൂചന.. ഇന്ന്​ 13 പേര്‍ക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതായി റിപ്പോർട്ട്. വൈറസ് സ്ഥിരീകരണത്തെ തുടർന്ന് ​ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ്​ പരിശോധന നടത്തി.

2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ്​ -19 ആദ്യമായി കണ്ടെത്തിയത്​. പിന്നീട്​ ലോകമാകെ വ്യാപിക്കുകയായിരുന്നു. ലോക്​ഡൗണ്‍ നിയന്ത്രങ്ങൾ ശക്തമാക്കിയാണ് രാഷ്​ട്രങ്ങള്‍ വൈറസ് വ്യാപനത്തെ പ്രതിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button