Latest NewsNewsIndia

അനന്യ പാണ്ഡെയ്ക്ക് വയസ് 22, അഭിനയിച്ചത് ഏതാനും ഫ്‌ളോപ്പ് സിനിമകളില്‍, എന്നാല്‍ ഒരു വര്‍ഷത്തിനിടെ ആസ്തി 77 കോടി

പണം ഉണ്ടായത് എങ്ങനെയെന്ന് ചോദ്യങ്ങള്‍ ഉയരുന്നു

മുംബൈ : ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്. എന്നാല്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ പേരിനൊപ്പമാണ് ഇപ്പോള്‍ ഈ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍.സി.ബി (നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്ഡ് ചെയ്യുകയും ചെയ്തു. ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച അനന്യ പാണ്ഡെയ്ക്ക് 77 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : ലോകം കൈയടിച്ച റാസ്പുടിന്‍ വൈറല്‍ ഡാന്‍സിന് ഒടുവില്‍ യു എന്നിന്റെ പ്രശംസ : ജാനകിക്കും നവീനും അഭിനന്ദനങ്ങള്‍

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്‌നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകള്‍ അനന്യ അഭിനയിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. എന്നാലിപ്പോള്‍ ഇവരുടെ ആസ്തിയെ കുറിച്ച് സംശയങ്ങള്‍ ഏറെയാണ്.

നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെപ്പോലെ ബോളിവുഡില്‍ ഒരു ഇടം നേടാന്‍ അവര്‍ ആഗ്രഹിച്ചു. 21-ാം വയസ്സില്‍, സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ നടിക്ക് എങ്ങനെ 77 കോടി രൂപയുടെ ആസ്തി ഉണ്ടായെന്നാണ് ഇപ്പോള്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button