Latest NewsKeralaNews

സ്വർണക്കടത്ത് കേസ്: മന്ത്രിമാരുടെ പങ്ക്​ കണ്ടെത്താനായില്ലെന്ന്​ കസ്റ്റംസ്

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദത്തിന്​ ഉപയോഗിച്ചുവെന്നതിന്​ തെളിവില്ലെന്ന്​ കസ്റ്റംസ്​ കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മന്ത്രിമാരുടെ പങ്ക്​ കണ്ടെത്താനായില്ലെന്ന്​ കസ്റ്റംസ്​. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്​ കസ്റ്റംസ്​ പരാമര്‍ശം. 3000 പേജുള്ള കുറ്റപത്രമാണ്​ സമര്‍പ്പിച്ചത്​. കേസിലെ ഒന്നാം പ്രതി സരിത്താണ്​. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്​. സ്വര്‍ണക്കടത്തിനെ കുറിച്ച്‌​ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ്​ ശിവശങ്കറിനെതിരായ കുറ്റം.

Read Also: ആഡംബര കപ്പലിലെ ലഹരി മരുന്ന്, ആര്യന് ജാമ്യമില്ല : മയക്കുമരുന്ന് മാഫിയകളുമായി ആര്യന് അടുത്ത ബന്ധമെന്ന് തെളിവുകള്‍

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദത്തിന്​ ഉപയോഗിച്ചുവെന്നതിന്​ തെളിവില്ലെന്ന്​ കസ്റ്റംസ്​ കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകന്‍ റമീസാണ്​. 2019 മുതല്‍ 21 തവണയാണ്​ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത്​. 2020 ജൂലൈ അഞ്ചിനാണ്​ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തികൊണ്ടു വന്ന സ്വര്‍ണം കസ്റ്റംസ്​ പിടിച്ചത്​. തുടര്‍ന്ന്​ എന്‍.ഐ.എയും എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും അന്വേഷണത്തിനെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button