CricketLatest NewsNewsSports

ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് ഇൻസമാം ഉൽ ഹഖ്

ദുബായ്: ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് പാക് ക്രിക്കറ്റ് ഇതിഹാസം ഇൻസമാം ഉൽ ഹഖ്. നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൻസമാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ നിലവിൽ മികച്ച ഫോമിലാണെന്നും അവർക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ടെന്നും ഇൻസമാം പറഞ്ഞു.

‘ഏതൊരു ടൂർണ്ണമെന്റെടുത്താലും ഏത് ടീം കപ്പ് ഉയർത്തുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഏറ്റവും കൂടുതൽ സാധ്യത ആർക്കാണെന്ന് പറയാൻ കഴിയും. എന്റെ അഭിപ്രായത്തിൽ ഇത്തവണ ഇന്ത്യ കപ്പ് ഉയർത്താനാണ് സാധ്യത. കാരണം അവർക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. അതോടൊപ്പം യുഎഇയിലെ സാഹചര്യവും അവർക്ക് അനുകൂലമാണ്’ ഇൻസമാം പറഞ്ഞു.

Read Also:- ടി20 ലോകകപ്പ്: ഇന്ത്യയെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കുമെന്ന് സ്റ്റീവ് സ്മിത്ത്

ടി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ശക്തരായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. ടി20 ലോകകപ്പിൽ 24ന് പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button