PathanamthittaKottayamIdukkiKeralaNattuvarthaNews

മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ മഴ: വണ്ടന്‍പതാല്‍ മേഖലയില്‍ ഉരുള്‍പൊട്ടി

കോട്ടയം: മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ മഴ. ഒന്നര മണിക്കൂറായി കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതേതുടർന്ന് വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരം ലഭിച്ചു. വണ്ടന്‍പതാല്‍, അസംബനി ഭാഗങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ ശക്തമായതിനെ തുടർന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിലും ശക്തമായ മഴയാണ്. തൊടുപുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി. പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി. വീടുകളും കടകളിലും വെള്ളം കയറി. തൊടുപുഴയില്‍ ഫയര്‍ഫോഴ്സ് എത്തി വീടുകളില്‍ നിന്ന് ആളുകളെ മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിൽ മിന്നലോടു കൂടി ശക്തമായ മഴ തുടരുന്നു. ആങ്ങമൂഴി കോട്ടമൺപാറയിൽ ഉരുൾപൊട്ടലെന്ന് സംശയം. കനത്ത മഴയിൽ വീട് തകർന്നു. കോട്ടമൺപാറ പാലത്തിൽ വെള്ളം കയറി. വാഹനം ഒഴുകി പോയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button