Latest NewsNewsInternationalGulfQatar

ഫിഫ അറബ് കപ്പ് കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് ഇതാ ഒരു സുവർണ്ണാവസരം: യാത്രാ പാക്കേജ് അവതരിപ്പിച്ച് ഖത്തർ എയർവേയ്‌സ്

ദോഹ: ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കി ഖത്തർ എയർവേയ്‌സ്. ഫിഫ അറബ് കപ്പ് കാണാനായി പ്രത്യേക യാത്രാ പാക്കേജാണ് ഖത്തർ എയർവേയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.

Read Also: വിദ്യാർഥികൾക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിന് രക്ഷിതാക്കൾക്ക് നേരിട്ട് പണം: തീരുമാനവുമായി യോഗി സർക്കാർ

ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ് ക്ലബിൽ ചേരുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 31 നുള്ളിൽ യാത്രാ പാക്കേജ് എടുത്താൽ മൂന്നു രാത്രിയോ അതിൽ കൂടുതലോ ഹോട്ടൽ താമസവും യാത്രാ പാക്കേജിന് ഇരട്ടി ക്യൂമൈൽസും യാത്രക്കാർക്ക് ലഭ്യമാകും.

പുതിയ അംഗങ്ങൾ JOINMEPC21എന്ന പ്രമോ കോഡ് ഉപയോഗിച്ച് പ്രിവിലേജ് ക്ലബിൽ ചേരുമ്പോൾ തന്നെ 1,500 ക്യൂമൈൽസ് ലഭിക്കുന്നതായിരിക്കും. https://www.qatarairwaysholidays.com/qa-en/fifa-arab-cup-2021/overview എന്ന ലിങ്ക് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം. അൽ ബെയ്ത്, അൽ തുമാമ, അഹമ്മദ് ബിൻ അലി, റാസ് അബു അബൗദ്, എജ്യൂക്കേഷൻ സിറ്റി, അൽ ജനൗബ് എന്നീ സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പ് മത്സരങ്ങൾ നടക്കുന്നത്.

Read Also: മതപരിവർത്തന നിരോധന നിയമത്തിനൊരുങ്ങി കർണാടക​: ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button