ThiruvananthapuramKeralaNattuvarthaLatest NewsNews

അനുപമയുടെ കുഞ്ഞിന്റെ വിഷയം പാർട്ടി പരിധിയിൽ വരുന്നതല്ല: എ വിജയരാഘവൻ

തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരത്തിനിറങ്ങുന്ന അമ്മ അനുപമ എസ് ചന്ദ്രന്റെ കൂടെയാണ് പാർട്ടിയെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. അനുപമയുടെ നിയമപോരാട്ടത്തിനു പൂർണ പിന്തുണ നൽകുന്നുവെന്നും നിയമസഹായം നൽകുമെന്നും വിജയരാഘവൻ വ്യക്തമാക്കുന്നു.

‘അമ്മയ്ക്ക് ആവശ്യമായ നിയമ സഹായം നൽകും. വിഷയം പാർട്ടി പരിധിയിൽ വരുന്നതല്ല. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണ്. അനുപമയുടെ പോരാട്ടത്തിന് പൂർണപിന്തുണ. ഒരു തെറ്റിനെയും പാർട്ടി പിന്തുണയ്ക്കില്ല. അമ്മയ്ക്ക് ആവശ്യമായ നിയമസഹായം നൽകും’, വിജയരാഘവൻ വ്യക്തമാക്കി.

Also Read:ലോകത്തെ ഭീതിയിലാക്കി ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

അതേസമയം, കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാര സമരത്തിനൊരുങ്ങുകയാണ് അനുപമ. ഇന്ന് (ശനിയാഴ്ച) മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് അനുപമ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോർട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. പ്രസവിച്ച് മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button