Latest NewsKeralaNattuvarthaNewsIndia

കടം വാങ്ങിക്കോളൂ, പക്ഷെ പട്ടിണിയുള്ള വീട്ടിലെ ഗൃഹനാഥൻ കടം വാങ്ങി കുട്ടികൾക്ക് ഭക്ഷണം കൊടുക്കാതെ സിനിമയ്ക്ക് പോകരുത്

തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. കടത്തെ അങ്ങനെ പേടിക്കണോ എന്ന തലക്കെട്ടിൽ തോമസ് ഐസക് മാതൃഭൂമിയിൽ എഴുതിയിരുന്ന ലേഖനം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.

Also Read:കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും അനുപമ കാണാതെ അജിത്ത് ഫോണ്‍ വിളിക്കാറുണ്ടായിരുന്നു : മുന്‍ ഭാര്യ നസിയ

വ്യക്തികളുടെ കടബാധ്യതകളേയും സർക്കാരിന്റെ കടബാധ്യതകളേയും ഒരേപോലെ നോക്കി കാണുന്നതിന്റെ പ്രശ്നങ്ങളാണ് പകുതി സംശയങ്ങളും. അത്തരമൊരു തുലനത്തിന് ഒരു സാംഗത്യവുമില്ല എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക് പേജ്. ഇതിനെതിരെയാണ് വിമർശനം ശക്തമാകുന്നത്.

കടം എടുക്കണ്ട എന്ന് ആരും പറയുന്നില്ല. അത്താഴ പട്ടിണിയുള്ള വീട്ടിൽ ഗൃഹനാഥൻ കടം വാങ്ങി കുട്ടികൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാതെ സെക്കന്റ്‌ ഷോ കാണാൻ പോകുന്നതിനെ ആണ് പറയുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. കടം എടുക്കുന്നവക്ക്‌ പേടികാണില്ല. കടം തരുന്നവർക്ക്‌ പേടിയുണ്ടാവും എന്നും സോഷ്യൽ മീഡിയ തോമസ് ഐസക്കിനെ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button