Latest NewsNewsIndia

വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ച് ഐഎസ് റിക്രൂട്ട്മെന്റ്: സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ഡൽഹി: വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ച് മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്‌ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മുഹമ്മദ് തൗക്കിർ മഹ്മൂദി (33)നെയാണ് അറസ്റ്റ് ചെയ്തതെന്നും ഐഎസിൽ ചേരുന്ന യുവാക്കളെ പരിശീലനത്തിനായി ഇയാൾ സിറിയയിലേക്ക് കടത്തിയിരുന്നതായും എൻഐഎ വ്യക്തമാക്കി.

മഹ്മൂദിന്റെ സംഘത്തിൽപ്പെട്ട രണ്ട് പേരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഖുർആൻ സർക്കിൾ എന്ന ഗ്രൂപ്പ് മഹ്മൂദ് ഉണ്ടാക്കിയിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button