COVID 19KeralaLatest NewsNewsIndia

‘കോവിഡിനെ അന്തങ്ങൾ പിടിച്ചു കെട്ടിയത് കൊണ്ടാണെന്നു തോന്നുന്നു, കേരളത്തിൽ നിന്ന് മാത്രം കോവിഡിന് പോകാൻ പറ്റുന്നില്ല’

'സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ഇഡിയറ്റ്സ് അഥവാ എസ്.എഫ്.ഐ. രാവിലെ മുതൽ അംബാനിക്കും അദാനിക്കും എതിരെ തിരയും, പക്ഷെ അന്തങ്ങൾക്ക് ജിയോ തന്നെ വേണം കേട്ടോ'

തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ അഥവാ സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ഇഡിയറ്റ്സിന്റെ അടികൊണ്ട സഖാത്തി ഇന്നലെ ജനാധിപത്യത്തെ കുറിച്ച് അന്തങ്ങൾക്ക് കവല പ്രസംഗം നടത്തുന്നത് കണ്ടുവെന്ന് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വാധീനവും ഭരണവും ഇല്ലാത്തിടത്ത് ജനാധിപത്യവും, മതേതരത്വവും, മാനവികതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും സ്ത്രീശാക്തീകരണവും, മനുഷ്യാവകാശവും പ്രസംഗിക്കുകയും, ഭരണം ഉള്ളിടത്ത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഭീകരത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന തനി ക്രിമിനലുകളാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ജിതിൻ ചൂണ്ടിക്കാണിക്കുന്നു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കമ്മ്യൂണിസം എന്ന പ്രാകൃത പ്രത്യയശാസ്ത്രം തള്ളി നടക്കുന്നവരുടെ കാപട്യം പുതുമയുള്ള കാര്യം അല്ലല്ലോ.. സ്വാധീനവും ഭരണവും ഇല്ലാത്തിടത്ത് ജനാധിപത്യവും, മതേതരത്വവും, മാനവികതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും സ്ത്രീശാക്തീകരണവും, മനുഷ്യാവകാശവും പ്രസംഗിക്കുകയും, ഭരണം ഉള്ളിടത്ത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഭീകരത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന തനി ക്രിമിനലുകളാണ് കമ്മ്യൂണിസ്റ്റുകാർ. ഇവരുടെ ‘ഒളിപ്പോരും’, ജാതിപറഞ്ഞുള്ള തെറിവിളിയും, ബലാൽത്സംഗ ഭീഷണിയും, സാമൂഹിക ഭ്രഷ്ട്ട് കൽപ്പിക്കലും, പിടിച്ചുപറിയും, പാർട്ടി കോടതിയും ഒന്നും പുതുമയുള്ള കാര്യവും അല്ല.. Sexually Frustrated Idiots (SFI) ന്റെ അടികൊണ്ട സഖാത്തി ഇന്നലെ ജനാധിപത്യത്തെ കുറിച്ച് അന്തങ്ങൾക്ക് കവല പ്രസംഗം നടത്തുന്നത് കണ്ടു. സത്യത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ജനാധിപത്യത്തിൽ എന്ത് കാര്യം? തെഴിലാളി വർഗ സേച്ചാധിപത്യം നടപ്പാക്കുക ആണ് പാർട്ടി ലക്ഷ്യം എന്ന് സ്വന്തം ഭരണഘടനയിൽ എഴുതി വെച്ചിട്ട് അതിന് ഘടകവിരുദ്ധമായി ഇന്ത്യയിലെ ബഹുകക്ഷി പാർലിമെന്ററി ജനാധിപത്യത്തിൽ പങ്കെടുക്കുകയും, തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന ഊളകളാണ് കമ്മ്യൂണിസ്റ്റുകാർ. അതായത് വാക്കും പ്രവർത്തിയുമായി യാതൊരു ബന്ധവുമില്ല.

Also Read:ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: ഓണ്‍ലൈനായി അപേക്ഷിക്കാം

രാവിലെ മുതൽ അംബാനി, അദാനി കുത്തക മുതലാളിമാർക്കെതിരെ ആഞ്ഞടിക്കും, പക്ഷെ അന്തങ്ങൾക്ക് ജിയോ തന്നെ വേണം കേട്ടോ. അതേസമയം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന, പതിനായിരക്കണക്കിന് കോടി രൂപ നികുതി നൽകുന്ന അംബാനിയും, അദാനിയും മാത്രമേ കുത്തക മുതലാളിമാരായി ഉള്ളൂ കേട്ടോ, യുസഫ് അലിയും, രവി പിള്ളയും അന്തങ്ങൾക്ക് കുത്തക മുതലാളിമാർ അല്ല, മറിച്ച് വ്യവസായ പ്രമുഖരാണ്. അന്തങ്ങൾക്ക് വലിയ പൊതുമേഖലാ പ്രേമേം ആണ് കേട്ടോ. അന്തങ്ങൾ നിത്യജീവിതത്തിൽ പൊതുമേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ഏതെങ്കിലും ഒരു ഉൽപ്പന്നം എങ്കിലും ഉപയോഗിക്കുന്നുണ്ടോ? എല്ലാവനും ഉപയോഗിക്കുന്നത് ക്യാപിറ്റലിസ്റ്റുകളുടെ ബുദ്ധിയിലും, പ്രയത്നത്തിലും നിർമിച്ച സാധനങ്ങൾ മാത്രം. സ്വന്തം കാര്യം വരുമ്പോൾ അന്തത്തിന് ക്വാളിറ്റിയുള്ള ഉൽപ്പന്നം അല്ലെങ്കിൽ സർവീസ് വേണം. പൊതുമേഖലാ വിദ്യഭ്യാസത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കും, പക്ഷെ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, എന്തിന് കമ്മ്യൂണിസ്റ്റ്‌ അധ്യാപക സഘടനാ നേതാക്കന്മരുടെയും മക്കൾ അടക്കം പഠിക്കാൻ പോകുന്നത് അമേരിക്ക പോലുള്ള മുതലാളിത്ത രാഷ്ട്രങ്ങളിലും. അമേരിക്കയിൽ പഠിക്കാൻ പോകുന്ന മകന് ആശംസകൾ അറിയിച്ചു കൊണ്ട് അധ്യാപക സംഘടന നേതാവ് ഇട്ട പോസ്റ്റിന് കീഴെ അന്തങ്ങൾ വന്ന് അഭിവാദ്യങ്ങൾ അർപ്പിച്ച് കമന്റ്‌ ഇടുന്നതിലും വലിയ അശ്ലീലം ഒന്നും ലോകത്തുണ്ടാകില്ല.

Also Read:കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും അനുപമ കാണാതെ അജിത്ത് ഫോണ്‍ വിളിക്കാറുണ്ടായിരുന്നു : മുന്‍ ഭാര്യ നസിയ

ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ എന്ന് തള്ളുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് മൂക്കിൽ പനി വന്നാലും ഉടൻ ചികിത്സക്ക് അമേരിക്കക്ക് പറക്കും..കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ ഒന്നും നേതാക്കൾക്ക് വിശ്വാസം ഇല്ല കേട്ടോ. എന്നിട്ട് തിരികെ വന്ന് പോസ്റ്റ്‌ ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്ന് അമേരിക്ക തുലയട്ടെ എന്ന് മുദ്രാവാക്യവും വിളിക്കും. അംബാനിയെയും, അദാനിയേയും തെറിയും വിളിച്ച് പോസ്റ്റിട്ടിട്ട് reliance ന്റെയും, അദാനി പോർട്സ്ന്റെയുമൊക്കെ ഷെയർ വാങ്ങി കൂട്ടുന്നതാണ് മറ്റൊരു കമ്മ്യൂണിസ്റ്റ്‌ കാപട്യം. കോവിഡ് കാലത്ത് അന്തങ്ങൾ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങൾ എന്തൊക്കെ ആയിരുന്നു. കോവിഡിനെ അന്തങ്ങൾ ‘പിടിച്ചു കെട്ടിയത്’ കൊണ്ടാണെന്നു തോന്നുന്നു, കേരളത്തിൽ നിന്ന് മാത്രം കോവിഡിന് പോകാൻ പറ്റുന്നില്ല. വ്യവസായിയുടെ തല തല്ലിപൊളിച്ചിട്ട് അതെ ദിവസം ആഗോള വ്യവസായ നിക്ഷേപക സംഗമം ഒക്കെ നടത്തുന്ന ഇവന്മാർ വേറെ ലെവൽ ആണ്. വേറൊരു കൂട്ടമാണ് NRI അന്തങ്ങൾ.. ക്യാപിറ്റലിസത്തിന്റെ എല്ലാ സുഖത്തിലും സൗകര്യത്തിലും ജീവിച്ചിട്ട് കമ്മ്യൂണിസം പ്രസംഗിക്കുന്ന കോമാളികൾ. ഒറ്റ NRI അന്തവും നാട്ടിൽ വന്ന് ഒരു സംരഭം തുടങ്ങില്ലല്ലോ. ഇതുപോലെ വ്യക്തിത്വം ഇല്ലാത്ത ഒരു വിഭാഗം വേറെയില്ല ഇവരുടെ കാപട്യത്തെ കുറിച്ച് എഴുതാനാണെങ്കിൽ എത്ര ബുക്കുകൾ വേണമെങ്കിലും എഴുതാം. ലോകത്ത് എല്ലായിടത്ത് നിന്നും ഈ പ്രാകൃത പ്രത്യയശാസ്ത്രത്തെ ജനം തുടച്ചു നീക്കിയിട്ടും, ഈ ഇന്റർനെറ്റ്‌ യുഗത്തിലും ഇവന്മാർക്ക് ഈ കാപട്യം കൊണ്ട് ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടല്ലോ. പറഞ്ഞിട്ട് കാര്യമില്ല. ഒരു മലയാളി യാത്രികൻ എപ്പോഴോ ഇട്ട ഒരു പോസ്റ്റ്‌ ഓർക്കുന്നു. പുള്ളി പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഏതോ രാജ്യത്ത് പോയി. അവിടുത്തെ പൗരനോട് താൻ കമ്മ്യൂണിസ്റ്റ്‌ കേരളത്തിൽ നിന്നാണ് എന്ന് ഗമയോടെ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസം എന്താണ് എന്ന് അറിയാവുന്ന ആ മനുഷ്യൻ തിരിച്ചു ചോദിച്ചത് ‘ ലോകത്ത് ഇപ്പോഴും മൂന്നര കോടി മണ്ടന്മാർ ഉണ്ടോ’ എന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button