Latest NewsIndiaNews

ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി മുഖ്യമന്ത്രി: അമ്പരന്ന് യാത്രക്കാരും ജീവനക്കാരും

ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികരുമായി വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചെന്നൈ: ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സർക്കാർ ബസിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പെട്ടെന്ന് ബസിലേക്ക് കയറി വിവരങ്ങള്‍ ആരാഞ്ഞ സ്റ്റാലിന്‍, ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരു കൗതുകമായി. മുഖ്യമന്ത്രിയെ കണ്ട യാത്രക്കാരും ജീവനക്കാരും ഒരുനിമിഷം അമ്പരന്നു.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികരുമായി വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലേക്കാണ് സര്‍വ്വീസിനിടെ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

shortlink

Post Your Comments


Back to top button