KeralaLatest NewsNews

ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല, ആ മനുഷ്യനെ എല്ലാവരും ദ്രോഹിച്ചു: തുറന്നു പറഞ്ഞു പത്മജ വേണുഗോപാല്‍

എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരണമെന്ന നിർദ്ദേശവുമായി പത്മജ വേണുഗോപാല്‍. കെപിസിസി നിര്‍വ്വാഹക സമിതി അംഗമായ പത്മജ ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്നും ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാമെന്നും ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

‘എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍.ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച്‌ അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.’ – പത്മജ കുറിച്ചു

read also: അനുപമ പറയുന്നത് കള്ളം, 9 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഡിവോഴ്‌സ് ആയപ്പോഴാണ് അവര്‍ കുഞ്ഞിനെ തിരക്കിയിറങ്ങിയത് : നസിയ

ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം. ദേഷ്യവും സങ്കടവും വരുമ്ബോള്‍ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ആര്‍ക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാന്‍ എനിക്ക് പേടിയൊന്നും ഇല്ലെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button