Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ

ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ. എക്‌സ്‌പോ ആരംഭിച്ചതിന് ശേഷം 1,471,314 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നാണ് എക്‌സ്‌പോ അധികൃതർ വ്യക്തമാക്കുന്നത്.

Read Also: അമ്മയെ കൊലപ്പെടുത്തുന്നത് കണ്ട മകനേയും അക്രമികള്‍ വകവരുത്തി,ആറ് വര്‍ഷത്തിനു ശേഷം പ്രതികള്‍ പിടിയില്‍ :സംഭവം കേരളത്തില്‍

രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്തൽ, നീണ്ട വാരാന്ത്യങ്ങൾ, ഈ സമയത്ത് സംഘടിപ്പിച്ച പരിപാടികൾ എന്നിവയാണ് സന്ദർശന നിരക്ക് ഉയരാനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. എല്ലാ തിങ്കളാഴ്ച്ചയുമാണ് എക്‌സ്‌പോ സന്ദർശിക്കുന്നവരുടെ എണ്ണം പുറത്തുവിടുന്നത്.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 181 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്.

Read Also: ‘കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല: ദുരന്ത നിവാരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’

shortlink

Related Articles

Post Your Comments


Back to top button