KeralaLatest NewsNews

കമ്മ്യൂണിസ്റ്റ് ചൈനയെയും അഫ്ഗാൻ ജനതയെ അടിച്ചമർത്തിയ താലിബാനേയും പുകഴ്ത്തി മേഴ്സിക്കുട്ടിയമ്മ

കൊല്ലം : സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിൽ ചൈനയെയും താലിബാനെയും പുകഴ്‌ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്‌സിക്കുട്ടിയമ്മ. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 111-ാം സ്ഥാനത്താണെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിലായിരുന്നു യുടെ മെഴ്‌സിക്കുട്ടിയമ്മയുടെ പരാമർശം.

‘പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 111-ാം സ്ഥാനത്താണ്. ലോക സമ്പദ്‌വ്യവസ്ഥയിൽ 17 ശതമാനവും ചൈനയിലാണ്. ഇന്ത്യ 100 കോടി വാക്‌സിൻ വിതരണം ചെയ്‌തെന്ന് വീമ്പിളക്കുമ്പോൾ ചൈന വിതരണം ചെയ്തത് 270 കോടി വാക്സിനുകളാണ്’ – മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചൈന 76 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയെന്നും മെഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.

Read Also  :  കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നൂടെ, റിമയുടെ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

അമേരിക്കയെ തോൽപ്പിച്ച് ഒരു രക്തചൊരിച്ചിലുമില്ലാതെയാണ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button