KeralaNattuvarthaLatest NewsNews

അങ്കമാലിയിൽ ദിവസങ്ങളോളം പഴക്കം ചെന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത

കൊച്ചി: അങ്കമാലിയിൽ ദിവസങ്ങളോളം പഴക്കം ചെന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതുകര കനാലില്‍ ആണ് പുരുഷന്‍മാരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനല്‍ എന്നിവരെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്.

Also Read:ഉലുവ വെളളം വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

ഇവരുടെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ക്രൈമുകളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനേകം ദുരൂഹ മരണങ്ങളാണ് അടുത്ത കാലങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഈ വര്‍ഷം മെയ് വരെ അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികൾ. അതിൽ ലൈംഗികാതിക്രമത്തിനിടെ 15 കുട്ടികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. 2017 ലെ കണക്കുകൾ പ്രകാരം 6.53 ലക്ഷം പൊലീസ് കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button